രാഗം താനം (സൂര്യഗായത്രി )
This page was generated on April 28, 2024, 3:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരവീന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കൃഷ്ണചന്ദ്രന്‍ ,കെ എസ് ചിത്ര
രാഗംഹംസനാദം
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,അനു ആനന്ദ് ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:58.
രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
മലരണിവനികയിലുണരുന്നൂ
മദകരപികകുല കളനാദം
തളിര്‍ത്തൂ മണ്ണും വിണ്ണും അഴകൊടു
കണിപ്പൂ ചൂടീ സ്വപ്‌നലതികകള്‍

(രാഗം താനം)

പൂങ്കുയില്‍ പാടിപ്പാടി പൂവുണര്
മാര്‍കഴിമഞ്ഞില്‍ മുങ്ങി കാറ്റുണര്
തിരയാടുന്നൂ, പുഴയോരത്തെ
തിന തേടും തേന്‍‌കിളി പാടുന്നൂ
ഋതുശോഭകളാടുകയായ് വനവീഥികളില്‍

(രാഗം താനം)

സാരിമ സരിമപ - ഈ അഴകലകളില്‍
പാനിസ പനിസരി - ഈ കുളിരലകളില്‍
രിമ രിരിസസ നിനി - ഉലകമിതഖിലവും
പാപ നീനി സാസ രീരി സരിസനി
നീന്തിടുന്നു! പാടൂ ദേവീ! സരസ്വതി!
നിസരിമ നിസരിമ പാ...
കനിയുക കനിയുക നീ...

ഈ നിശ ചാര്‍ത്തീ ചാന്ദ്രശ്രീതിലകം
ഈ വനമുല്ലയ്‌ക്കെന്തേ പൂക്കുളിരോ
കടല്‍ തേടിപ്പോം നദി പാടുന്നൂ
മണിമുത്തുണ്ടോ മടിയില്‍ നിറയേ
അലയാഴിയൊരായിരമന്നമലര്‍ക്കിളിയായ്

(രാഗം താനം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts