കായാമ്പൂ
ഓര്‍മ്മിക്കാന്‍ ഓമനിയ്ക്കാന്‍
Kayamboo (Ormikkan Omanikkan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:53.
 

കായാമ്പൂ നിറം കണ്ടോ കള്ളനാവാം....

കായാമ്പൂ നിറം കണ്ടു കള്ളനാവാം
ഇല്ലിക്കാട്ടിലവൻ കാത്തിരുന്നൊരു പൊൻമുളം തണ്ടൂതിയോ
ആറ്റിൽ മുങ്ങിക്കേറുമ്പോൾ ആൽമരക്കൊമ്പത്ത്
ആളെക്കണ്ടോ നീ ആ ആളേക്കണ്ടോ നീ
കായാമ്പൂ നിറം കണ്ടു കള്ളനാവാം

കോലായിൽ പാൽക്കുടം കാണാനില്ലെന്നോ
ഗോക്കളെയും തഞ്ചമായ് പാട്ടിലാക്കിപ്പോയെന്നോ
ആളില്ലാ നേരത്ത് അകത്തു വന്നവൻ വാതിൽ ചാരുന്നോ
ആരെന്നു നോക്കുമ്പോൾ ഒരു മയില്‍പ്പീലി തൻ മിന്നാട്ടം കണ്ടുവോ
കൈനിറച്ചും വെണ്ണയുണ്ടോ
കനാനൂ രണ്ടും നീണ്ടതാണോ
ആളിനെ എങ്ങോ ഞാൻ കണ്ടിട്ടുണ്ടല്ലോ
അടുത്തു വാ കള്ളാ അടുത്തു വാ
കായാമ്പൂ നിറം കണ്ടു കള്ളനാവാം

അമ്മയ്ക്കൊരു സ്വൈര്യവും നൽകാറില്ലെന്നോ
മണ്ണു വാരിത്തിന്നതും നാട്ടിലെ പാട്ടെന്നോ
കാണുമ്പോൾ വായ്ക്കുള്ളിൽ ഈരേഴു ലോകവും
മിന്നിമാഞ്ഞെന്നോ
നേരോർത്തു നിന്നപ്പോൾ ഒരു വനമാലയായ് മാനത്തും കണ്ടുവോ
നീലമേഘം താണിറങ്ങി
കാലി മേയ്ക്കാൻ പോകുമെന്നോ
ആളിനെ എങ്ങോ ഞാൻ കണ്ടിട്ടുണ്ടല്ലോ
അടുത്തു വാ കള്ളാ അടുത്തു വാ
കായാമ്പൂ നിറം കണ്ടു കള്ളനാവാം





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts