ശ്രാവണ പൌര്‍ണമി
വസന്തഗീതങ്ങൾ
Shravana Pournami (Vasantha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:47.
ശ്രാവണപൗര്‍ണ്ണമി സൗന്ദര്യമേ - എന്റെ
സൗഭാഗ്യമേ ജന്മസാഫല്യമേ - നിന്റെ
സിന്ദൂരാരുണവദനം നിറയെ
പരിഭവമോ... പരിഹാസമോ...
(ശ്രാവണ)

കലഹം പൂക്കും മിഴികളിലെഴുതും
കവിതകള്‍ പാടാന്‍ വന്നു ഞാന്‍
പവിഴം വിളയും ചൊടികളിലൂറും
പഴനീരുണ്ണാന്‍ നിന്നു ഞാന്‍
മാപ്പു തരൂ... മാപ്പു തരൂ...
മനസ്സിനിണങ്ങിയ തമ്പുരാട്ടീ
(ശ്രാവണ)

കുമുദം തോല്‍ക്കും കവിളുകളുതിരും
പരിമളമേല്‍ക്കും കുറുനിരയില്‍
പുളകം ചൊരിയും ശിശിരതുഷാരം
കണികണ്ടുണരാന്‍ വന്നു ഞാന്‍
മാപ്പു തരൂ... മാപ്പു തരൂ...
മനസ്സിനിണങ്ങിയ തമ്പുരാട്ടീ
(ശ്രാവണ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts