മാലോകർക്കനുഗ്രഹം
സ്വാമി നാമം
Maalokharkkanugraham (Swami Naamam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംബേഗഡ
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2024 14:35:39.
മാലോകര്‍ക്കനുഗ്രഹം ഏകുമമ്മേ തൊഴുന്നേന്‍...
മാളികപ്പുറത്തമ്മേ അടിമുടി തൊഴുന്നേന്‍
കാരുണ്യം വഴിയുന്ന തിരുമിഴി തൊഴുന്നേന്‍
വാരഞ്ചും ചിരിചോരും ചൊടികളും തൊഴുന്നേന്‍

വരമഞ്ഞള്‍ വരക്കുറി എഴുന്നെറ്റി തൊഴുന്നേന്‍
ഒളിചിന്നും കിരീടവും കുണ്ഡലവും തൊഴുന്നേന്‍
തളിരൊറ്റ കഴുത്തിലെ മണിത്താലി തൊഴുന്നേന്‍
നിറകതിര്‍ തൂകും പ്രഭാ മണ്ഡലവും തൊഴുന്നേന്‍

കിലുകിലേ കിലുങ്ങുന്നോരര മണി തൊഴുന്നേന്‍
കനക ചിലങ്കയേഴും തൃപ്പാദവും തൊഴുന്നേന്‍
ആലില തളിരൊത്ത അടിവയര്‍ തൊഴുന്നേന്‍
ചേലൊത്ത കടകവും കാഞ്ചിയും കൈ തൊഴുന്നേന്‍

തിരുമാറില്‍ അണിഞ്ഞൊരാ വനമാല തൊഴുന്നേന്‍
ചിരിചോറും ചിലങ്കയും കങ്കണവും തൊഴുന്നേന്‍
തരുണാരുണ കാന്തിയേഴും ഉടയാട തൊഴുന്നേന്‍
ഇടിമിന്നല്‍ ദ്യുതിയെഴും ഉടവാളും തൊഴുന്നേന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts