വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ദീപാങ്കുരന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 22 2022 05:39:27.
ശരണ മാമലാ ശൈവ മാമല ഭക്തി മാമലാ മുക്തി മാമലാ മകര ദീപം മിഴി തുറന്നൂ നീല മാമല നിറമണിഞ്ഞു ദീപമാല ചാർത്തി നിന്ന മരതക മേട്ടിലെന്റെ- ഹരിഹര സുത പൂർണ്ണ ചന്ദ്ര ബിംബ കാന്തി കണ്ടു തൊഴുതു കല്ലുണ്ടേ മുള്ളുണ്ടേ പുണ്യമലമേലേ കണ്ണില്ലാ ഇരുളാണേ ഞങ്ങടെ മുന്നിൽ വില്ലെടുത്തു വിളയാടും പന്തള നാഥാ പാപങ്ങൾ തീർത്തു തരും ശ്രീലക വാസാ പകലിലും ഇലവിലും ഇരുളിലും പൊരുളിലും തൊഴുതു തൊഴുതു തീരാത്തൊരു- കരളുമായി കരഞ്ഞു നില്ക്കും- എന്റെ മുന്നിൽ നിന്നു നീ മറയരുതേ പുലിയുണ്ടേ കരിയുണ്ടേ പുതുമലമേലേ ദേഹബലം നൽകണമേ കരിമലയേറാൻ പൊന്നില്ല പണമില്ലാ ഞങ്ങടെ കൈയ്യിൽ കണിവെക്കാൻ പൊരുളില്ലാ ഞങ്ങടെ കൈയ്യിൽ സങ്കടം മാറണം നൊമ്പരം മായണം അകലെ അകലെ അകലെനിന്നും- ഇരുമുടിയും തലയിലേന്തി വന്നു- ഞങ്ങളിന്നു നിൻ സാന്നിധി തേടി വന്നു ഞങ്ങളിന്നു നിൻ സാന്നിധി തേടി | |