ഉടലിന് ഉടുക്കുകൊട്ടി
ശബരിമാമല
Udalin Udukkukotti (Sabarimaamala)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: July 22 2022 05:34:02.
ഉടലിൻ ഉടുക്കുകൊട്ടി
കരളിൽ നെയ്യ് നിറച്ച്
നൊമ്പര മാലയിട്ട്
ജീവിത മലയിറങ്ങിയ
കന്നിമല സ്വാമീ...
ഞാൻ മണ്ഡലം നോമ്പെടുത്ത്‌ ‌
ഇരുമുടി കെട്ടെടുത്ത്‌
ആത്തിന്തോം തിന്താരോ തക പേട്ട തുള്ളി കലിയടങ്ങിയ
കന്നിമല സ്വാമീ കന്നിമല സ്വാമീ

നെറ്റിയിൽ പൗർണ്ണമി കലയഴക്
അയ്യനണിയൻ ദേവാങ്ക മണിയഴക്
ആപാദ മധുരമീ ശ്രീ രൂപം
മിഴിനീരിൻ പൂക്കണിയായി...
മിഴിനീരിൻ പൂക്കണിയായി
തിരുനടയിൽ വീഴുവാൻ
ആർദ്ര വീണപോലെയൊന്നു പാടുവാൻ മോഹമായി...

സത്യമാം പതിനെട്ടാം പടിയേറാം
കർപ്പൂര നാളമായി നിന്നുരുകാം
നെയ്ത്തിരികൾ കൈകൂപ്പും തിരുനടയിൽ
ദർശനത്തിൻ സാഗരമായി....
ദർശനത്തിൻ സാഗരമായി
അലയടിക്കാൻ മോഹമായി
അയ്യനേ മോഹമായി മോഹമായി മോഹമായി…

സ്വാമി ശരണം ശരണം ശരണം ശരണമയ്യപ്പാ
ശരണം ശരണം ശരണം ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts