ഈ നാദം
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Ee Naadam (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനകൈതപ്രം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 04:56:00.

ഈ നാദം ഭൂമിയിലൊരേയൊരാൾക്ക്
ദൈവം നൽകിയ വരദാനം
ഈ പുണ്യം ഒരേയൊരാളിന്
കനിഞ്ഞു കിട്ടിയ ഗാനഗന്ധർവജന്മം
(ഈ നാദം...)

അഗാധനീലിമ പീലിവിടർത്തും
അനന്തവാത്സല്യം
വികാരസാഗരമുള്ളിലിരമ്പും
വിഷാദസൗന്ദര്യം
വിശ്വം മുഴുവനുമുള്ളിലൊതുങ്ങും വിശുദ്ധ മാധുര്യം
കളമുളയുള്ളിലൊതുക്കിയൊഴുക്കും പാട്ടിൻ പാലാഴി
(ഈ നാദം...)

ഭാഷകളിപ്പൊഴുമാ സ്വരമഴയിൽ തരിച്ചു നിൽക്കുന്നു
അക്ഷമാലകളാ ശ്രുതി തേടി തുടിച്ചു നിൽക്കുന്നു
ഗാനവസന്തം പൂവിരലാലൊരു തംബുരു മീട്ടുന്നു
വാഴ്ത്താൻ വാക്കുകളില്ലാതിന്നെൻ മിഴികൾ തുളുമ്പുന്നു
(ഈ നാദം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts