മധുമാസ
നിത്യ വസന്തം
Madhumaasa (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:35.

 മധുമാസത്തേരിലൊരുങ്ങി ഇരുന്നു വരുന്നവളേ
മധുരിക്കും ഓര്‍മ്മ ചുരത്തി വരുന്ന കിനാവുകളേ
മധുമാസത്തേരിലൊരുങ്ങി ഇരുന്നു വരുന്നവളേ
കരളില്‍ പൂങ്കുളിര്‍ വീശി കടമിഴിയില്‍ ഒളി വീശി
പൊന്നരയന്ന പിടയേ പോലെ എന്നരികില്‍ നീ വാ വാ വാ
മധുമാസത്തേരിലൊരുങ്ങി ഇരുന്നു വരുന്നവളേ

പൊന്നിന്‍ കിനാവുമായി പൊന്നോണപ്പാട്ടുമായി
പൊന്നിന്‍ കിനാവുമായി പൊന്നോണപ്പാട്ടുമായി
എന്നോമല്‍ നായകിയേ ഞാന്‍ ചെന്നു വിളിക്കും
പൊന്നിന്‍ താലിം മാലയുമായി വന്നു വരിക്കും
നീളെ താരകള്‍ പൂത്തു ചിരിക്കും നേരം.... ആ നേരം
മധുമാസത്തേരിലൊരുങ്ങി ഇരുന്നു വരുന്നവളേ

എന്നെന്നും ഞങ്ങള്‍ മണ്ണില്‍ ഒന്നായ് ചേര്‍ന്നു പിന്നെ
എന്നെന്നും ഞങ്ങള്‍ മണ്ണില്‍ ഒന്നായ് ചേര്‍ന്നു പിന്നെ
രണ്ടോമല്‍ പൈങ്കിളികളേ പോറ്റി വളര്‍ത്തും
തങ്കക്കതിരോളി തൂകി ക്ഷേമം വിരുന്നു പോരും
കാലം പുഞ്ചിരി കെട്ടിയുയര്‍ത്തും വീട്ടില്‍ എന്‍ നാട്ടില്‍

മധുമാസത്തേരിലൊരുങ്ങി ഇരുന്നു വരുന്നവളേ
മധുരിക്കും ഓര്‍മ്മ ചുരത്തി വരുന്ന കിനാവുകളേ
മധുമാസത്തേരിലൊരുങ്ങി ഇരുന്നു വരുന്നവളേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts