ഞാറ്റുവേല പൂക്കൾ
ഋതുമംഗലം
Njaattuvela Pookkal (Rithumangalam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കബീര്‍ ,കെ എസ് ചിത്ര
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:54.
 
ഞാറ്റുവേലപ്പൂക്കൾ കാറ്റിൽ തുള്ളി
നാട്ടുമാവിൽ കർപ്പൂര പൂത്തിരി കത്തി
പാട്ടു പാടാൻ വന്നണഞ്ഞ കാട്ടിലെ കുയിലേ
നിന്റെ കാടാറുമാസം കഴിഞ്ഞുവെന്നോ
(ഞാറ്റുവേലപ്പൂക്കൾ...)

ആറ്റുവക്കിൽ പുത്തിലഞ്ഞികൾ പൂത്തുവോ വീണ്ടും
പൂ പെറുക്കാൻ കളിത്തോഴർ പോരുമോ വീണ്ടും
പൂഴിമണ്ണിൽ കോവിൽ വെയ്ക്കാൻ പൂജാരിയാവാൻ
പഴയ പാട്ടിൻ ഇളംനീരാൽ തീർത്ഥമാടൻ
പോരുമോ വീണ്ടും കളിത്തോഴർ പാടുന്നു
കളിത്തോഴർ പാടുന്നു
(ഞാറ്റുവേലപ്പൂക്കൾ...)

പോക്കുവെയിലോ പൊന്നശ്ശോകപ്പൂക്കളം തീർത്തു
പൂക്കളങ്ങൾ തുള്ളി മായ്ക്കും പെൺ കിടാവെങ്ങോ
അളിവേണിയഴിഞ്ഞുലഞ്ഞു കരിനീലരാവാൽ
അരിമുല്ലക്കുടിലിൽ ആരോ ദീപം ചാർത്തി
ഓർമ്മകൾ മീട്ടും കളിവീണ പാടുന്നു
കളിവീണ പാടുന്നു
(ഞാറ്റുവേലപ്പൂക്കൾ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts