വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | വി രാജീവൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:53.
കാറ്റും കിളിയും പാടി കാട്ടുചെമ്പകം പൂ ചൂടി കദനകുതൂഹല ഗാനം പാടി കല്ലോലിനിയൊഴുകി വന കല്ലോലിനിയൊഴുകി (കാറ്റും കിളിയും...) കടമ്പു പൂമഴ പെയ്തു കാണാ കരിമ്പു വില്ലുകൾ പൂവമ്പെയ്തു (2) കടവിൽ വെണ്ണക്കല്‍പ്പടവിൽ ഞാൻ കാത്തിരിക്കുകയല്ലോ നിന്നെ കാത്തിരിക്കുകയല്ലോ (കാറ്റും കിളിയും...) കൊതുമ്പുതോണിയടുക്കെ കാണാൻ കൊതിച്ച നിൻ മുഖമരികിൽ കണ്ടൂ (2) ഒരു ജലദീപം കണ്ടു പിന്നെയൊരോടക്കുഴൽ വിളി കേട്ടു പിന്നിലൊരോടക്കുഴൽ വിളി കേട്ടു (കാറ്റും കിളിയും...) | |