മഞ്ഞണിഞ്ഞ
ശിവകൃഷ്ണ ചൈതന്യം
Manjaninja (Shivakrishna Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംവിദ്യാധരൻ
ഗാനരചനചിറയിൻ‌കീഴ് പ്രതാപൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 03:36:38.
 
മഞ്ഞണിഞ്ഞ പൊന്‍പുലരിയില്‍
മകരാഷ്ടമിപൂത്തിരുനാളില്‍
കരളില്‍ കര്‍പ്പൂരതാലവുമായി
ശിവകൃഷ്ണക്ഷേത്രത്തില്‍ കൊടിയേറ്റു കാണാന്‍ പോയി
ഞാന്‍ ഉത്സവകൊടിയേറ്റു കാണാന്‍ പോയി
(മഞ്ഞണിഞ്ഞ )

പഞ്ചവാദ്യതരംഗലയങ്ങളില്‍
പീലിവിടര്‍ത്തി ഹൃദയമയൂരം
(പഞ്ചവാദ്യ )
നാദസ്വരലയമേളയമുനയില്‍
നീരാടി മാനസമരാളം
(നാദസ്വര )
ഉള്ളിലെ ഭക്തമാനസമരാളം

(മഞ്ഞണിഞ്ഞ )

ശിവകൃഷ്ണത്തിരുനാമജപങ്ങളില്‍
അലിഞ്ഞൊഴുകി പഞ്ചേന്ദ്രിയങ്ങള്‍
(ശിവകൃഷ്ണ )
കൊടിയേറും തിരുവുത്സവലഹരിയില്‍
വിടര്‍ന്നു പൂജാമലരുകള്‍
(കൊടിയേറും )
നെഞ്ചിലെ പൂജാമലരുകള്‍ (2)

(മഞ്ഞണിഞ്ഞ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts