മകം തൊഴുതു
ദേവി മായ
Makam thozhuthu (Devi Maaya)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:10:32.
മകം തൊഴുതന്നു ഞാൻ മടങ്ങുന്ന നേരത്ത്
മറ്റാരും അറിയാതെ എനിക്കമ്മ തന്നത്
മാണിക്യമണി മുത്തല്ലോ...
അവൾക്കമ്മതൻ മുറ്റത്തു വെച്ചു
ഞാനിന്നു നൽകി നൈവേദ്യ ചോറ്...
ചോറ്റാനിക്കര നൈവേദ്യ ചോറ്...

അവളൊന്നു മിണ്ടുമ്പോൾ ചോറ്റാനിക്കരയിലേ-
മതിലക കിളികൊഞ്ചൽ...
അവളുടെ മൃദുപാദ നിസ്വനം...
അമ്മതൻ അനുഗ്രഹ നാമാക്ഷരം
അമ്മയാണെല്ലാം എനിക്കമ്മയാണെല്ലാം

സന്തതി സൗഖ്യം നൽകാനായി കേഴുന്നോർക്കെല്ലാം
സത് സന്താനഭാഗ്യം വരമായി നൽകും ചോറ്റാനിക്കരയമ്മാ...

ഇവളോട് കൊഞ്ചുമ്പോൾ സ്വർഗ്ഗ-
മന്ത്രാക്ഷര സാഗരസംഗീത ഭാവം...
ഇവളൊന്ന്‌ നെഞ്ചോട് ചേരുമ്പോൾ
കേൾപ്പു ഞാൻ എന്നിലെ ആദി താളം
സ്നേഹമാണമ്മാ പ്രപഞ്ച സ്നേഹമാണമ്മാ

സന്തതി സൗഖ്യം നൽകാനായി കേഴുന്നോർക്കെല്ലാം
സത് സന്താനഭാഗ്യം വരമായി നൽകും ചോറ്റാനിക്കരയമ്മാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts