പാടിയാൽ
നവമാലിക
Paadiyaal (Navamaalika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:13.
 
പാടിയാൽ തീരാത്തൊരപദാനം
കാടാമ്പുഴയിലെ സന്നിധാനം (2)
ഹൃദയത്തെ പൂ മൂടും ഖരഖരപ്രിയയുടെ
സവിധത്തിലുടയുന്നു നാളികേരം
ജന്മ മൃതിഭയമൊഴിവാക്കും പൂർവപുണ്യം
പൂർവപുണ്യം
(പാടിയാൽ........)

മംഗലശ്രീഗംഗ മൗലിയിൽ ചാർത്തുന്ന
ശങ്കരപ്രിയയാകും വരദായിനി (2)
പാടുവാനെനിക്കു നീ തംബുരുവായ് തരൂ
പ്രാണന്റെ ബീജമാം പാശുപതം
നിന്റെ പ്രണവത്തിൻ ദീപ്തമാം പാശുപതം
(പാടിയാൽ........)

സങ്കടമൊക്കെയും നിൻ നടയിൽ വെച്ചു
കുങ്കുമധൂളിയായുതിരുന്നുവോ (2)
ഉരുകും നെഞ്ചിലെ നാളികേരങ്ങൾ
ഉണ്മ തൻ കണ്ണീരായ് ഉടയുന്നുവോ (2)
എന്റെ ഉയിരിന്റെ കണ്ണീരായ് ഉരുകുന്നുവോ
(പാടിയാൽ........)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts