ആകാശക്കൊട്ടാ‍രമുറ്റത്ത്
തോരണം
Aakaashakkottaaramuttathu (Thoranam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ രാഘവന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍കെസ്റ്റര്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:29.
 
ആകാശക്കൊട്ടാരമുറ്റത്ത് മുറ്റത്ത്
കാറോടും മാനത്ത് കാറ്റു വീശണ നേരത്ത്
ആയിരത്തൊന്നാന നിരന്നിട്ടയ്യയ്യാ അയ്യയ്യാ
എഴുന്നള്ളത്ത് എഴുന്നള്ളത്ത്
കൊമ്പന്മാരുടെ വമ്പിനോടൊപ്പം കൊമ്പു കുഴൽ മേളം
(ആകാശക്കൊട്ടാരമുറ്റത്ത്...)

ചക്കംകുളങ്ങരെ തെക്കേ നടയ്ക്കെ
ചക്കര കെട്ടി തൂക്കി
താക്കോലെടുക്കട തിരിക്കട മറിക്കട നിനക്കെന്താത്ര ചേതം (2)
നീലമയിലുകളാലവട്ടം നീളേ നിരത്തി
വെണ്മേഘക്കൂട്ടങ്ങൾ ചാമർം വീശി (2)
(ആകാശക്കൊട്ടാരമുറ്റത്ത്...)

കലപില കലപില കലപില കലപില
ഝിലും ഇലത്താളം (2)
കോലം കേറുമ്പോൾ കാലം മാറുമ്പോൾ
കതിനകൾ പൊട്ടുമ്പോൾകതിനകൾ പൊട്ടുമ്പോൾ
മതിൽക്കകത്തെ തിരക്കിലാഹാ അമ്പിളിക്കുഞ്ഞ്
ആലോലം താലോലം അമ്പിളിക്കുഞ്ഞ് (2)
(ആകാശക്കൊട്ടാരമുറ്റത്ത്...)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts