ഗജമുഖ ഗണപതേ തുയിലുണരുക
ഓം മഹാഗണപതേ
Gajamuka Ganapathe Thuyilunaruka (Om Maha Ganapathe)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎല്‍ വൈദ്യനാഥന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:17.

ഗജമുഖ ഗണപതേ
തുയിലുണരുക സുരപതേ
കന്നിമൂലഭഗവാനേ
തുണയരുളുക ഗണപതേ
ജയ ജയ ജയ ഗണേശാ
(ഗജമുഖ)

ഇരുമുടിക്കെട്ടിലെന്റെ പുണ്യപാപക്കനിയുണ്ട്
ഒരു പിടി നറുമലരായ് അമ്മ തന്ന കനിവുണ്ട്
ഗൗരീനന്ദനാ പശുപതിരഞ്ജകാ
ദേവ വിനായകാ ലംബോദര ഗണപതേ
വിഘ്നങ്ങള്‍ തീര്‍ക്കേണമേ
ജയ ജയ ജയ ഗണേശാ
(ഗജമുഖ)

അവിലട ശര്‍ക്കരയും തേന്‍‌കദളിഫലവുമുണ്ട്
ഗുരുവരനേകിയൊരീ നാമമന്ത്രമധുവുണ്ട്
ചിന്മയമൂര്‍ത്തേ കരുണാവാരിധേ
പാവനകീര്‍ത്തേ ശുഭമംഗളവരദനേ
നൈവേദ്യം കൈയ്യേല്‍ക്കണമേ
ജയ ജയ ജയ ഗണേശാ
(ഗജമുഖ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts