ഹൃദയം നിറഞ്ഞ
എന്റെ ചോറ്റാനിക്കര അമ്മ
Hridayam Niranja (Ente Chottaanikkara Amme)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ദാസ്‌ ,രവീന്ദ്രൻ
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2012 05:19:59.

ഹൃദയം നിറഞ്ഞെന്നെ അനുഗ്രഹിക്കേണമേ
ചോറ്റാനിക്കര വാഴും ദേവീ
അടിയനീ തിരുമുൻപിൽ അഗതിയായ് നിൽക്കുമ്പോൾ
അലിയണമിവനിൽ നിൻ അന്തരംഗം
കതിർ ചൊരിയണം ഇവനിൽ നിൻ കടാക്ഷം
(ഹൃദയം നിറഞ്ഞെന്നെ…)

ഉടുക്കുവാൻ തുണിയില്ല ഉണ്ണുവാൻ വകയില്ല
ഉറങ്ങുവാൻ ഇടമെങ്ങുമില്ല (2)
ആരോരുമില്ലാത്തോനായുസ്സു തന്നെന്തി-
നാലംബമേകാതിരുന്നു
ആരും ആലംബമേകാതിരുന്നു
(ഹൃദയം നിറഞ്ഞെന്നെ…)

ഇനിയെങ്ങും പോവില്ല ഇവിടുന്നും മാറില്ല
ഇവിടെയാണിനിയുള്ള കാലം (2)
ആനന്ദപൂർവം ഞാൻ അമ്മയെ സേവിച്ചും
പൂജിച്ചും ജീവിച്ചിരിക്കും
ജന്മം അമ്മയ്ക്കായ് തൃക്കാൽക്കൽ വയ്ക്കും
(ഹൃദയം നിറഞ്ഞെന്നെ…)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts