ഒരു മഞ്ഞിൻ
പൂമരം
Oru Manjin (Poomaram)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:43.

ഒരു മഞ്ഞിൻകണം മലർ തിരയുന്നുവോ
ആ..ആ..ആ..
ഒരു പൂമുഖം അതിൽ തെളിയുന്നുവോ
മിന്നും മിന്നും മനസ്സു മാറുന്ന രാത്രി
മധുവിധുരാത്രി ആർദ്ര രാത്രി
ആദ്യരാത്രി..

അമൃതകുംഭങ്ങൾ തുളുമ്പി
അഴകിൻ പൂക്കളം വിതുമ്പി
മിഴികൾ മിഴികളിൽ കൊളുത്തി
ചൊടികൾ ചൊടികളിൽ ചുരത്തി
ഇരുകടൽ ഒരു കുടം തിര തല്ലി കര തകർത്തിളകുന്ന
പ്രളയ യരാത്രി പ്രണയരാത്രി
(ഒരു മഞ്ഞിൻ..)

പൊളിഞ്ഞ പോളകൾ വെടിഞ്ഞും
വിടർന്ന കേസരം കുതിർന്നും
ഇതളിൽ ഇതളുകൾ ഞെരിഞ്ഞും
ഇനിയും ഇനിയുമെന്നലിഞ്ഞും
പിറവിയും പിറവിയും മറവി തൻ
കടൽ കടന്നമൃതിൽ കുഴയുന്ന രാത്രി
അനഘരാത്രി
(ഒരു മഞ്ഞിൻ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts