കൈയ്യിലൊരു പൂവുമായ്
പൂമരം
Kaiyyiloru Poovumaay (Poomaram)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:43.

കൈയ്യിൽ ഒരു പൂവുമായ് കണ്ണിലൊരു സ്വപ്നവുമായ്
നിന്നു നീ ഗ്രാമനന്ദിനീ (2)
നിന്റെ മലരങ്കണത്തിൽ കന്നി പൂത്ത ചമ്പകത്തിൽ
പാടിയോ കുയിൽ പാടിയോ
(കൈയ്യിൽ........)

കുയിലിന്റെ പാട്ടല്ലെൻ കരളിന്റെ ചെറുകൂട്ടിൽ
കുടി കൊള്ളും മോഹത്തിൻ തേൻ മൊഴികൾ (2)
വിരിയുമീ പൂക്കളിൽ നിറയുന്നതമലേ എൻ
പ്രണയത്തിൻ സൗവർണ്ണ സൗരഭങ്ങൾ (2)
(കൈയ്യിൽ........)

അഴകേ നിൻ ചിത്രമെന്നും ഇവിടെ ഈ ചുമരിന്മേൽ
എഴുതാൻ ചായങ്ങളെങ്ങു ദേവീ (2)
തുടുനിറമോലുമെൻ ഹൃദയത്തിൽ കനി പിഴിഞ്ഞ്
അതിലെഴും ചായത്താൽ ഞാനെഴുതാം (2)
(കൈയ്യിൽ........)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts