ഞാൻ ഒരു ഹരിമുരളി
കളഭച്ചാർത്ത്
Njaan Oru Harimurali (Kalabhachaarthu)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2017 14:52:03.
 
ഞാനൊരു ഹരിമുരളി.... വെറുമൊരു മുളമുരളി....
താവകഹൃദയമാം വൈഷ്ണവകലയെ സാധകം ചെയ്യുന്ന വനമുരളി....
കൃഷ്ണാ.... കൃഷ്ണാ.... ഗുരുവായൂരപ്പാ (ഞാനൊരു)

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ... (2)

ദ്വാപരഗോപുര വാതിലിൻ മുന്നിൽ
ദീനബന്ധോ നിൻ സന്നിധിയിൽ.. {2}
എന്നുതൊട്ടേ ഞാൻ തപം തുടങ്ങി...
അന്നുതൊട്ടടിയൻ സംപൂജ്യനായ്.. {2}
തൊഴുതാലും തൊഴുതാലും മതിവരില്ല..
നിന്റെ തൂവെണ്ണ തുളുമ്പുന്ന മുഖകമലം...
(ഞാനൊരു) (കൃഷ്ണ ഹരേ)

താനെ മയങ്ങുമെൻ പ്രാണനാം വീണയിൽ
മീട്ടുകയായി നീ ബ്രഹ്മലയം.. {2}
നീലനിലാവിൻ പീലികളിൽ... നീയെന്റെ ഹൃദയം തൊട്ടുണർത്തി... (2)
ഇണങ്ങാനും പിണങ്ങാനും നീ മാത്രം...
എന്നെ ഉറക്കാനും ഉണർത്താനും നീ മാത്രം...
(ഞാനൊരു) (കൃഷ്ണ ഹരേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts