പത്മവിലോചനം
കളഭം തരാം കണ്ണാ
Padmavilochanam (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:37.
 
പത്മവിലോചനൻ പള്ളിയുണരും പ്രഭാതം
പ്രാണദലങ്ങൾ മെല്ലെ വിടരും വിഭാതം (2)
വേദശംഖിലെ ഓംകാരത്തിനു ശ്രുതിലയമലിയും വിഭാതം
കതിരവൻ വിളക്കു വെയ്ക്കും സുപ്രഭാതം
(പത്മവിലോചനൻ....)

ഗുരുവായൂരിൽ സഹസ്ര നാമത്തിൻ സ്വരമഴ പൊഴിയും പ്രഭാതം (2)
കണി കാണാനായ് കവികുലമണയും കാവ്യ വിലോല വിഭാതം
പ്രദക്ഷിണം ചെയ്തു ഞാൻ കണ്ണനിലേക്കുള്ള ദൂരം കുറയ്ക്കും പ്രഭാതം
(പത്മവിലോചനൻ....)

പൂന്താനത്തിൻ ആരോമലുണ്ണി പൂങ്കുഴലൂതും പ്രഭാതം (2)
മേല്പത്തൂരിൻ തൂലികയരുളും സർഗ്ഗവസന്ത വിഭാതം
അമ്പലക്കിളികൾ മലയമാരുത രാഗം ആർദ്രമായ് പാടും പ്രഭാതം
(പത്മവിലോചനൻ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts