എരുമേലിയില്‍ എത്തിയല്ലോ
അയ്യപ്പ ഗാനങ്ങള്‍ 21
Erumeliyil ethiyallo (Ayyappa Gaanangal Vol XXI)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:31.
 

എരുമേലിയിൽ എത്തിയല്ലോ അയ്യപ്പന്മാരേ
ഒരു മനസ്സായ് പേട്ട തുള്ളാം (2)
തിരുമനസ്സാം മണികണ്ഠസ്വാമി മഹിഷിയെ
തൻ തൃക്കരത്താൽ എയ്തു വീഴ്ത്തി
മുക്തി നൽകും കാഴ്ച കാണാം (2)
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം

അമ്പലപ്പുഴ പേട്ടയൊരുങ്ങി
അതു കാണാൻ അമ്പലപ്പുഴ തേവരുമെത്തീ (2)
ആകാശത്തു ഗരുഡവാഹനം വന്നണഞ്ഞു
ആനകളും നെറ്റിപ്പട്ടം കുട തഴ വെൺചാമരവും
ആലവട്ടം ചെണ്ടമേളം നാദസ്വരം ശംഖനാദം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം


ആലങ്ങാട്ടു പേട്ട തുടങ്ങീ
താളമിടാൻ ആകാശത്തും തകിലു മുഴങ്ങീ (2)
പെരുതോട്ടിൽ കുളി കഴിച്ചീടാം
നട നടന്നാൽ ധർമ്മമൂർത്തി വാണരുളും
സന്നിധിയിൽ ചെന്നണയും
കർമ്മഭയം വിട്ടൊഴിയും
കാമിതങ്ങൾ പൂവണിയും
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
(എരുമേലിയിൽ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts