പമ്പയ്ക്കു പൊൻ‌കണി
അയ്യപ്പ ഗാനങ്ങള്‍ 21
Pambakku ponkani (Ayyappa Gaanangal Vol XXI)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2014 06:19:36.
പമ്പയ്ക്കു പൊന്‍കണി പന്തള പൌര്‍ണ്ണമി
സന്ധ്യയ്ക്ക് നീ ഒരു നിലവിളക്ക്..(2)
ബ്രഹ്മത്തിന്‍ കണ്മണി അദ്വൈത തേന്‍കനി
നെഞ്ചിലെ താളത്തിന്‍ പൊന്നുടുക്ക്
ലോകമംഗളം പെയ്യുവാന്‍ വില്ലെടുക്ക്
മഴവില്ലെടുക്ക്
(പമ്പയ്ക്ക് ...)

മണ്ഡലകാലമായ് ദേവകള്‍ക്കായ്
നീലമുണ്ടുകള്‍ നെയ്യുന്നു സ്വാമിമേഘം..(2)
അമ്പിളിപ്പാത്രത്തില്‍ നെയ്യെത്ര വേണമെന്നാ-
സ്ഥയാ ചോദിപ്പൂ കാമധേനു..(2)
(പമ്പയ്ക്ക് ...)

ആയിരമായിരം രുദ്രാക്ഷമാലകള്‍
താരകള്‍ പണ്ടേ കൊരുത്തുവെച്ചു..(2)
ആഴിയില്‍ ആദ്യത്തെ നാളം പകര്‍ത്തുവാന്‍
സൂര്യന്‍ വിളക്കുമായ്‌ കാത്ത് നില്‍പ്പൂ..(2)
(പമ്പയ്ക്ക് ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts