പമ്പാഗണപതി
അയ്യപ്പ ഗാനങ്ങള്‍ 21
Pamba ganapathi (Ayyappa Gaanangal Vol XXI)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:32.
 

പമ്പാഗണപതി പാവനഗുണനിധി
തുമ്പിക്കരമെന്റെ ശിരസ്സിൽ വെയ്ക്കും
വിഷഭയ മൃഗഭയവിഘ്നങ്ങളില്ലാതെ
വിശ്വാസമോടെ ഞാൻ മല കയറും
എന്റെ വീരമണികണ്ഠനെ കാണും
(പമ്പാഗണപതി..)

ദർശനലഹരിയിൽ സ്വയം മറന്നലിയുമ്പോൾ
സത്യസ്വരൂപനാം സ്വാമീ
ചിന്മുദ്ര വിരിയുന്ന താമരക്കൈയെന്റെ
ശിരസ്സിൽ വച്ചനുഗ്രഹം പൊഴിയും
അവൻ തിരുമാറിലണച്ചെന്നെ തഴുകും
(പമ്പാഗണപതി..)

ആയിരത്തൊന്നു പൊൻ നാണയക്കിഴിയുമായ്
സൂര്യനെൻ പുറകിൽ നിൽക്കും
ഒന്നുമില്ലാത്തൊരെൻ കൈക്കുമ്പിളിൽ സ്വാമി
പൊന്നിന്റെ അക്ഷരങ്ങൾ നിറക്കും എന്റെ
കണ്ണുനീരു തുടച്ചവൻ ചിരിക്കും
(പമ്പാഗണപതി..)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts