വേദനിക്കുമ്പോള്‍
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
Vedanikkumpol (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:37.



വേദനിക്കുമ്പോള്‍ മനസ്സിലൊരു
വേദമന്ത്രമേയുള്ളു
അതു നിന്‍ നാമം അയ്യപ്പാ
മൃത്യുവില്‍‌നിന്നും രക്ഷിക്കാനൊരു
മൃതസഞ്ജീവനിയേയുള്ളു
അതു നിന്‍ കാരുണ്യമയ്യപ്പാ
(വേദനിക്കുമ്പോള്‍)

അകക്കണ്ണില്‍ കണ്ടു തൊഴാനെന്നും
അന്തഃരംഗത്തിലെ നിന്‍ രൂപം
കണ്ണീരും അഭിഷേകമായ്‌ക്കൊള്ളും
കലിയുഗവരദാ നിന്‍ രൂപം
ആത്മാവാം അമ്പലം ഒഴിയരുതേ
അയ്യപ്പാ നിന്‍ ദേഹം...
(വേദനിക്കുമ്പോള്‍)

തിരുമുമ്പിലര്‍പ്പിക്കാനെന്നുമെന്നും
ഭക്തനാമീയെന്‍ ഹൃദയം മാത്രം
അതു തുളസിപ്പൂവായ്
മാറിലെ മാലയില്‍ കോര്‍ക്കുമോ
അതു മാത്രമെന്‍ ജന്മലക്ഷ്യം
ആ പുണ്യസംഗമം ജന്മലക്ഷ്യം
(വേദനിക്കുമ്പോള്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts