കളഭാഭിഷേകം
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
KaLabhaabhishekam (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:36.



കളഭാഭിഷേകം ചാര്‍ത്തിയ നിന്നുടെ
കനകവിഗ്രഹം കണ്ടു - അതില്‍
കാരുണ്യപ്പൂനിലാപ്പാലാഴിയൊഴുകും
പൂര്‍ണ്ണേന്ദുവദനം കണ്ടു - അയ്യപ്പാ
നിന്‍ പൂര്‍ണ്ണേന്ദുവദനം കണ്ടു...
(കളഭാഭിഷേകം)

മാറിലെ മണിരത്നഹാരങ്ങളില്‍
വാടാമലര്‍മാലകളില്‍...
ഉണരുമഭൗമ സൗന്ദര്യത്തില്‍
നിന്നാത്മാവിന്‍ പ്രഭ കണ്ടു
അയ്യപ്പാ നിന്നാത്മാവിന്‍ പ്രഭ കണ്ടു
(കളഭാഭിഷേകം)

മുന്നിലെ കര്‍പ്പൂര നെയ്‌ദീപങ്ങളില്‍
ഉഷസ്സന്ധ്യാ പൂജാവേളയില്‍...
ഉണരും ആത്മീയാനന്ദത്തില്‍
എന്‍ മനം കൈവല്യം കൊണ്ടു
അയ്യപ്പാ എന്‍ മനം കൈവല്യം കൊണ്ടു
(കളഭാഭിഷേകം)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts