ഇല്ലി പൂത്തൊരു
ഓണപ്പൂത്താലം (അഞ്ച്)
Illi pootthoru (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 16 2019 09:07:25.
 
ഇല്ലി പൂത്തൊരു നാട്ടിലെ
തളിരല്ലി മാമലര്‍ക്കാവിലെ
തെന്നലേ ഓണത്തെന്നലേ
മുളംതണ്ടിലീണവുമായി വാ
എന്റെ നെഞ്ചിലലിഞ്ഞു വാ

വാവാലാടും കാവുകള്‍
ആ കാവു തീണ്ടും കന്യകൾ - പൂ
വാവാലാടും കാവുകള്‍
ആ കാവു തീണ്ടും കന്യകൾ
ഞാറ്റുവേലനിലാവിലായിരം
തോറ്റം പാട്ടുകള്‍ നെയ്തതും
ഏറ്റു പാടി വാ - ഇനി
ഏറ്റു പാടി വാ...

മഞ്ഞു പെയ്യും രാത്രികള്‍
മാമ്പൂക്കള്‍ വീഴും വേളകള്‍ - തൂ
മഞ്ഞു പെയ്യും രാത്രികള്‍
മാമ്പൂക്കള്‍ വീഴും വേളകള്‍
എന്റെ ശൈശവകാലലീലകള്‍
ഊയലാടിയൊരോര്‍മകൾ
നല്ലൊരീണമായ് - ഇനി
ഒന്നു മൂളി വാ...
(ഇല്ലി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts