വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:14.
ഉയരുകയായ് സംഘഗാനമംഗളഘോഷം ഉണരുകയായ് മലയാള മായികഘോഷം വീരകേരളം ജയിപ്പു ധീരകേരളം... പഞ്ചവാദ്യമുഖരിതം ഹരിതവര്ണ്ണശോഭിതം കേരളം... കേരളം... കേരളം... കേരളം... (ഉയരുകയായ്) അമ്മ ദൈവമെന്നു ചൊല്ലും ധന്യകേരളം പെണ്മയിലെ ഉണ്മ കണ്ട വന്ദ്യകേരളം കളരികള്തന് സംസ്കാരം പകര്‍ന്ന കേരളം കരളുറപ്പിന് കഥ ചരിത്രമായ കേരളം വീരകേരളം ജയിപ്പു ധീരകേരളം... (ഉയരുകയായ്) വിദ്യ വിത്തമെന്നു കണ്ട നാടു കേരളം സദ്യ നല്കി വിശന്നിരിക്കുമമ്മ കേരളം സമതയെന്ന പാത കണ്ട പുണ്യകേരളം കഥകളിയാല്‍ ലോകം വെന്ന കാവ്യകേരളം വീരകേരളം ജയിപ്പു ധീരകേരളം... (ഉയരുകയായ്) | |