തകൃതിത്താൻ തോട്ടത്തിൽ
അയ്യപ്പ ഗാനങ്ങള്‍ 5
Thakruthithaan ThoTTathil (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംവസന്തശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:06.
തകൃതിത്താൻ‌തോട്ടത്തിൽ മുക്കണ്ണൻ തിരുമലയൻ
ശ്രീമൂലത്തിരുമരമായ് പൂത്തുലഞ്ഞു
ഭഗവാൻ പൂഞ്ചുവടിൽ പൂജിച്ച യവനകന്യകയെ
ജീവപരാഗമായ് പ്രാപിച്ചു
ദേവബീജാങ്കുരം ശ്രീരൂപം കൈക്കൊണ്ട്
വാവരായ് ഭൂമിയിലവതരിച്ചു
(തകൃതിത്താൻ)

നാലാം വേദത്തിൻ പൊരുളറിഞ്ഞു
മർത്ത്യസ്നേഹമാം ആനന്ദതത്ത്വം
അദ്വൈതരൂപനാമയ്യന്റെ തോഴനായ്
പന്തളപ്പെരുമ്പട നയിച്ചു
(തകൃതിത്താൻ)

ഉദയനെ പോരിൽ ജയിച്ചു
പൂജിച്ചു സ്നേഹാർദ്ര പാദാരവിന്ദം
ശ്രീശബരീശന്റെ ദാസാനുദാസനായ്
എരുമേലിപ്പേട്ടയിൽ പള്ളികൊണ്ടു
(തകൃതിത്താൻ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts