നീളെ നീളെ വാനത്തിൽ
അയ്യപ്പ ഗാനങ്ങള്‍ 5
NeeLe NeeLe Vanathil (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2019 16:59:52.

നീളേ നീളേ വനത്തില്‍ നടപ്പു ഞാന്‍
ആ ദിവ്യസംക്രമം തേടി!
നീളും സംസാരഭീതിയ്ക്കുമക്കരെ
സത്യസംക്രാന്തികള്‍ തേടി! (നീളേ)
കരിമലയുമഴുതയുമഗാധമാം പമ്പയും
മടുമലരുമളിനിരയുമേകാന്ത മേഘവും
അകമിരുളകറ്റുന്ന കനകമണിദീപമാം
അമൃതാക്ഷരങ്ങളില്‍ നാമം ചൊല്ലവേ
(നീളേ)

ഉഴലുന്ന കാലടികളലയും നടവഴികള്‍
പതിനെട്ടു തൃപ്പടികളാകേണം
നാവില്‍ മദിക്കുന്ന പാഴ്വാക്കെല്ലാം
അമരവേദാന്തങ്ങളാകേണം
പഞ്ചഭൂതാത്മകമാമെന്റെ ദേഹം
പാവനക്ഷേത്രമായ് മാറേണം
(നീളേ)

ജന്മജന്മാന്തര കര്‍മ്മപ്രപഞ്ചങ്ങള്‍
ഇരുമുടിക്കെട്ടായൊതുങ്ങേണം
മോഹാന്ധനിദ്രകള്‍ പഞ്ചാദ്രീശ്വര
ധ്യാനപ്രദോഷമായ് മാറേണം
കാമവും കര്‍മ്മവും ലോഭവും മോഹവും
തൃപ്പാദഭക്തിയായ് ഉണരേണം
(നീളേ) 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts