Varakal Vaachaala Kadhakal
Added by Satheesh Kalathil on May 13, 2018
വരകൾ വാചാല കഥകൾ
കാലം ചൊല്ലും നിശ്ശബ്ദചരിത്രക്കഥകൾ...
നരജന്മത്തിന്നാത്മഹർഷമായ്
മനുജന്മം നേടിയ ആദ്യവരദാനം...
ഗുഹാമുഖങ്ങളിലും കാണാം,
വന്മരങ്ങളിലും കാണാം,
പിന്നെയും, പാറയിടുക്കിലും കാണാം
ആദിമക്കാലക്കഥകൾ...
അവൻ വരച്ചുത്തീർന്നതിൽ പിന്നെയും,
ചാലിക്കാൻ വർണ്ണങ്ങൾ തേടി,
ചക്രവാളങ്ങൾ തേടി
യുഗങ്ങളിലൂടെ പാഞ്ഞക്കഥകൾ...
വാചാല കഥകൾ...
Varakal vaachaala kadhakal
Kaalam chollum nisabdacharithrakkadhakal...
Narajanmatthinnathmaharshamaay
Manujanmam nediya aadyavaradhaanam...
Guhaamukhangalilum kaanaam,
Vanmarangalilum kaanaam,
Pinneyum, paarayidukkilum kaanaam
Aadimakaalakkadhakal...
Avan varachhuttheernnathil pinneyum,
Chaalikkaan varnnangal thedi,
Chakravaalangal thedi
Yugangaliloode paanjakkadhakal...
Vaachaala kadhakal...
|