ഒരു ജതി സ്വരം (രാജകീയം )
This page was generated on April 27, 2024, 6:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംആദിത്യന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:41:08.

ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ
മൌനരാഗങ്ങള്‍ ആലപിക്കുമീ രാവും
ഈ മിഥുന നര്‍ത്തനം കണ്ടുണര്‍ന്നിരിക്കട്ടെ
ഹൃദയവും ഹൃദയവും ഇനി ഇളകിയൊഴുകട്ടെ ഒന്നായ്
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ....

കാത്തു കാത്തു കണ്‍കള്‍ വീണ്ടും പുല്‍കി
നോമ്പു നോറ്റു നോറ്റു ചിലങ്ക വീണ്ടും പാടി
കാത്തു കാത്തു കണ്‍കള്‍ വീണ്ടും പുല്‍കി
നോമ്പു നോറ്റു നോറ്റു ചിലങ്ക വീണ്ടും പാടി
ഇനിയൊരു ജന്മം തേടിപ്പോയിടാം ഗാന ലഹരിയില്‍
നവഭാവം തേടിപ്പോയിടാം സ്വപ്നശോഭയില്‍
ആടുമീ ലജ്ജതന്‍ ആരാമമേ......
ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍
പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴീ....

നേര്‍ത്തു നേര്‍ത്തു കേള്‍ക്കായ് നിഴലിന്‍ പാട്ടും
നമ്മള്‍ കോര്‍ത്തു കോര്‍ത്തു വെയ്ക്കാം കനവിന്‍ മാല്യം
നേര്‍ത്തു നേര്‍ത്തു കേള്‍ക്കായ് നിഴലിന്‍ പാട്ടും
നമ്മള്‍ കോര്‍ത്തു കോര്‍ത്തു വെയ്ക്കാം കനവിന്‍ മാല്യം
ചിതറുകയില്ലീ മോഹപ്പൂക്കളം മദനമന്ത്രമേ
ഇളകുകയില്ലീ മനസ്സിന്‍ ചിത്രം മായാ സദനമേ
ആടു നീ നിത്യമാം ആനന്ദമായ്.....

(ഒരു ജതിസ്വരം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts