വിശദവിവരങ്ങള്‍ | |
വര്‍ഷം | 2022 |
സംഗീതം | ജസ്റ്റിൻ വർഗ്ഗീസ് |
ഗാനരചന | സുഹൈൽ കോയ |
ഗായകര്‍ | അധീഫ് മുഹമ്മദ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലിജോമോൾ ജോസ് ,ഡിനോയ് പൗലോസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 08 2022 17:50:10.
കണ്ണ് കറുകറെ കരിമേഘക്കൂമ്പു കരിങ്കടൽക്കര മണ്ണ് തുരുതുരെ കൊള്ളിമീൻ എയ്യ ണ പൊള്ളിതീ പെയ്യണ കണ്ണ് കലപില കാര്യം പറയണ നേരം തിരയണ കണ്ണ്..കണ്ണ്.... പണ്ട് പടിഞ്ഞാറേ പള്ളീല് വച്ചെന്റെ ഉള്ളൊന്ന് തൊട്ടില്ലേ നീ പൊന്നിൻ കുരിശിന്റെ മുന്നിവച്ചന്നെന്റെ ഉള്ളിലെറിഞ്ഞില്ലേ നീ ... കണ്ണ്.... മിനുമിനെ കണ്ടാമയങ്ങണ ചുമ്മാ പെണങ്ങണ കണ്ണ് കുനുകുനെ കുത്തിക്കുറിക്കണ കൂട്ടിക്കിഴിക്കണ കണ്ണ് ..കണ്ണ്.... കണ്ടേ ആഴങ്ങൾ കണ്ണെത്താ ദൂരങ്ങൾ തുള്ളി തുളുമ്പി തുടിക്കും മേഘങ്ങൾ കണ്ണിലെ കാര്യങ്ങൾ കേട്ടു സ്വകാര്യങ്ങൾ കാണാത്തോരായിരം കാര്യല്ല കാര്യങ്ങൾ കൊഞ്ച ണ കണ്ണ് കുടു കൂടെ പൂമഴ പെയ്യണ പൂമീൻ തടയണ കണ്ണ്.... നനുനനെ നാണം നിറയണോരീണമൊഴിയണ കണ്ണ് പല പല മോഹങ്ങളലയണ ലോകം മെനയാണ കണ്ണ് കണ്ണ്.... |