വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | എ കെ ലോഹിതദാസ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:00.
അഴകേ നീ പാടും പ്രേമഗാനം മോഹനം അഴലിൽ ഞാൻ ആടും ശോകമൂകം നാടകം എൻ കനവിൽ നിൻ രൂപം എൻ കാതിൽ നിൻ ഗാനം കരളിൽ നീറിയെരിയും മോഹം നീ ഓമലേ (അഴകേ നീ) ആ... ആകാശ താമരയായ് പൂത്തു നിന്നൂ നീ ചിറകറ്റ കരിവണ്ടായ് നോക്കി ഞാൻ (ആകാശ) ഞാൻ മൂളും ഗാനം സ്നേഹത്തിൻ ഗീതം ഒരു കാറ്റിൻ താളക്കയ്യിൽ നിന്നെത്തേടിയലഞ്ഞു വരും നിന്നെ തേടി അലഞ്ഞു വരും (അഴകേ നീ) അനുരാഗ തേൻ പുഴയിൽ നീന്തി വന്നു നാം കദനത്തിൻ നീർച്ചുഴിയിൽ താണു പോയി ഞാൻ (അനുരാഗ) മിഴിനീർ വെൺ മുത്തും ഹൃദയപ്പൂ മൊട്ടും കരളിന്റെ നാക്കിലയിൽ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ (അഴകേ നീ) |