കയറിട്ട പയ്യിനു (കിലുക്കാംപെട്ടി) (മാര്‍ക്ക്‌ ആന്റണി )
This page was generated on April 27, 2024, 10:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനവി എം കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,എൻ എഫ് വർഗീസ് ,ജനാർദ്ദനൻ ,കാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:54.
 
കയറിട്ട പയ്യിനെ കയിച്ചിട്ടു്
ഞമ്മളെ വേലിയ്ക്കല്‍ വന്നോളേ
കടക്കണ്ണൊണ്ടെറിഞ്ഞിന്റെ ഖല്‍ബിലു്
പെടപെട പെടപ്പിച്ച മയിലാളേ

കിലുക്കാംപെട്ടി കലപില കൂട്ടി
കൊഞ്ചിക്കൊഞ്ചിക്കൊഴഞ്ഞാടി
തക്കിടതാളം കളിച്ചു്
ഇക്കിളിയിട്ടു് മദിച്ചു് കരളിലു് കൊതി നിറച്ചു്
(കിലുക്കാം )
ചാഞ്ചക്കം ചരിഞ്ചക്കം ചിരിച്ചെന്നെ മയക്കുമ്പം
ആടീം പാടീം മോഹിപ്പിച്ചിരുത്തി
(കിലുക്കാം )

മുരിങ്ങാക്കായിക്കു് വന്ന
മൂപ്പരു് കാണിച്ചു് തന്ന
മൂച്ചിപ്പിറാന്തെനിക്കില്ല മദനപ്പൂവേ
(മുരിങ്ങാക്കായിക്കു് )
എന്റെ നുണച്ചി ചീക്കോടൊപ്പം നീ ചതിക്കല്ലേ
നിന്റെ നറുക്കെടുക്കുമ്പോള്‍ എന്നെ മറക്കല്ലേ
എന്റെ മുത്തല്ലേ മത്തല്ലേ മാണിക്യക്കല്ലല്ലേ
മാഞ്ഞാളംകൊഞ്ചല്ലേ ചിങ്കാരപ്പൂവേ

തനതന്ത തനതന്ത താനാ (2)
തനതന്ത തനതന്ത തനതന്ത
താന തന്തിന തിന്തിന്നോ - തന
താന തന്തിന തിന്തിന്നോ
(കിലുക്കാം )

ഇരിശത്തെ തരിയെ തരിയെ
പരിശൊത്ത കിളിയേ കിളിയേ
പതിന്നാലാം രാവില്‍ പൂത്ത കമറൊളിയേ
(ഇരിശത്തെ)
പൊന്നെ സ്വീപ്പാക്കീട്ടെന്നെ കറക്കല്ലേ
നട്ടംതിരിച്ചീട്ടൊടുക്കം നീ വലയ്ക്കല്ലേ
എന്റെ കണ്ണല്ലേ കരളല്ലേ
കല്‍ക്കണ്ടക്കനിയല്ലേ
മുഖത്തരിശ്ശുള്ള കാന്താരിപ്പെണ്ണേ

തനതന്ത തനതന്ത താനാ (2)
തനതന്ത തനതന്ത തനതന്ത
താന തന്തിന തിന്തിന്നോ - തന
താന തന്തിന തിന്തിന്നോ
(കിലുക്കാം )
തനതന്ത തനതന്ത താനാ (2)
തനതന്ത തനതന്ത തനതന്ത
താന തന്തിന തിന്തിന്നോ - തന
താന തന്തിന തിന്തിന്നോ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts