മുത്തുവിളക്കിലൊരു (സഹയാത്രികയ്ക്കു സ്നേഹപൂര്‍വ്വം )
This page was generated on April 27, 2024, 5:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ സിതാര
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2015 06:03:09.
മുത്തുവിളക്കിലൊരമ്പിളി വെട്ടം
നക്ഷത്രങ്ങടെ പൂക്കളിയാട്ടം ചന്ദ്രോൽസവമേളം
ഇനി ഇന്ദ്രോൽസവ കാലം
ഉർവശി മേനക രംഭ തിലോത്തമ
സർവ്വ കലാത്വലകങ്ങടെ പൂർണ്ണിമ
കണ്ണിനു കർപ്പൂരം..
ഇത് കലയുടെ കൈലാസം
നാരദവീണാ നാദം കേൾക്കാം
നന്നിമൃദംഗ തരംഗം കേൾക്കാം
ഒയേലെലെ ഒയേലെലെ
(മുത്തുവിളക്കിലൊരമ്പിളി ...)

താരമിഴിയുടെ താളം ഏഴു കടലോളം
താമരക്കൈ താരിൽ ദേവസാമ്രാജ്യം.. (2)
മുത്തുകൾ പൊഴിയും മുഖമല്ലേ
മുടികെട്ടുന്നത് മുകിലല്ലേ പത്തരമാറ്റിൻ നിറമല്ലേ
കുത്തരിയൂണിൻ സുഖമല്ലേ ..ഓ ..ഓ
(മുത്തുവിളക്കിലൊരമ്പിളി ...)

നാഗലോകത്താകാം നാളെ ലൊക്കേഷൻ
നാടുകാണാൻ പോയാൽ നല്ല വെക്കേഷൻ.. (2)
യന്ത്രം കണ്ടു മിഴിക്കുമ്പോൾ
അന്തം ചൊരിയണ മെയ്യല്ലേ
കിങ്ങിണി തൂണിൽ കുഴയുമ്പോൾ
സൂര്യൻ പതയണ സോപ്പല്ലേ ഓ
ചെറിയൊരു മേനി തെച്ചിയിലെങ്ങനെ
അഴകിയ വർണ്ണവസന്തമൊരുങ്ങും
(മുത്തുവിളക്കിലൊരമ്പിളി ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts