അങ്ങകലെ (സത്യം ശിവം സുന്ദരം )
This page was generated on March 29, 2024, 8:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവിദ്യാസാഗര്‍
ഗാനരചനകൈതപ്രം
ഗായകര്‍ശങ്കര്‍ മഹാദേവന്‍
രാഗംചക്രവാകം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:46.

ആ..ആ.ആ..ആ..
അങ്ങകലെ എരിതീക്കടലിൻ അക്കരെയക്കരെ
ദൈവമിരിപ്പൂ കാണാക്കണ്ണുമായ്
ഇന്നിവിടെ കദനക്കടലിൻ ഇക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീർക്കനവുമായ്
പൊൻ പുലരിയുണർന്നൂ ദൂരെ
മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വന മന്ത്രം പോലെ
ഒരു സംഗമഗാനം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ
ഇനിയെന്നാ സ്വർഗ്ഗം കാണുമോ
(അങ്ങകലെ...)

ഈ സ്നേഹമരികത്തു ചിരി തൂകി നിൽക്കുമ്പോൾ
ആശ്രയമെന്തിനു വേറെ
ഈ കൈകൾ താങ്ങും തണലുമായുള്ളപ്പോൾ
വീടെനിക്കെന്തിനു വേറെ
കരകാണാക്കായൽ നീന്താം
കതിർ കാണാക്കിളിയായ് പാടാം
ഈ ലഹരിയിൽ മുഴുകാം ആടാം
ഒരു തീരം തേടി പോകാം
ഇതുവഴിയേ ഇനി വരുമോ
പുതുപുത്തൻ ഉഷസ്സിൻ തേരൊലി
ഒരു പുതുയുഗ സന്ധ്യാ ശംഖൊലി
(അങ്ങകലെ...)

നീയിന്നു കടലോളം കനിവുമായ് നിൽക്കുമ്പോൾ
പൂങ്കനവെന്തിനു വേറെ
ഏകാന്ത സൂര്യനായ് നീ മുന്നിലുള്ളപ്പോൾ
കൈവിളക്കെന്തിനു വേറെ
ഈ തിരയുടെ തുടിയിൽ താളം
ഈ തന്ത്രിയിലേതോ രാഗം
ഈ പുല്ലാങ്കുഴലിൽ പോലും
ഒരു മാനസയമുനാരാഗം
സാഗരമെ സാന്ത്വനമേ
ഇനിയെങ്ങാണെങ്ങാ സംക്രമം
ഇനിയെങ്ങാണെങ്ങാ സംഗമം
(അങ്ങകലെ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts