ഈ ശ്യാമസന്ധ്യയില്‍ (സ്പര്‍ശം )
This page was generated on April 27, 2024, 7:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംശരത്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസുമനേശ രഞ്ജിനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:45.

ആ.............

ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം
ഈ സ്നേഹമുല്ലയില്‍ പൂവിടും താരകം
ഈറനാം മിഴികള്‍ തോരും ജീവനെന്ന കിളി പാടും
ഏതോ.... രാഗം
സ പാ നി മാ പ ഗാ പ സാ ഗാ ..
ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം
ഉം.......

ദാഹമാര്‍ന്ന കനനിലും ദാനമേകും മുകിലുകള്‍
മൗനമൂറും ചൊടിയിലും പാല്‍ ചുരത്തും കതിരുകള്‍
പൂവ്വിതള്‍ സ്പര്‍ശ്ശമില്ലേ തൈമണിക്കാറ്റിലും
ജീവസംഗീതമില്ലേ പാഴ്മുളം തണ്ടിലും
ഗരിനി. നിഗരിസ നിഗരിസ നിമപനി
സ പാ നി മാ പ ഗാ പ സാ ഗാ ..
ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം
ആ............

നീരൊഴിഞ്ഞ പുഴയിലും മൂകരാഗകലകളം
നാടുറങ്ങും കുളിരിലും രാവറിഞ്ഞു നറുമണം
ഏഴുപാലാഴിയില്ലേ ഏതു ജന്മത്തിലും
ഏഴു വര്‍ണ്ണങ്ങളില്ലേ ഏതു സ്വപ്നത്തിലും
ഗരിനി. നിഗരിസ നിഗരിസ നിമപനി
സ പാ നി മാ പ ഗാ പ സാ ഗാ ..
ഈ ശ്യാമസന്ധ്യയില്‍ മായുമോ വാസരം
ആ............
// ഈ ശ്യാമസന്ധ്യയില്‍......//



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts