നടരാജ പദ ധൂളി (ആന്ദോളനം )
This page was generated on April 27, 2024, 4:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:43.

ആ.... ആ....
നടരാജപദധൂളി ചൂടി
ഹിമഗിരിനന്ദിനി നടമാടി
ഉത്തുംഗ കൈലാസ ശൃംഗങ്ങളില്‍
ഉത്താളലഹരീ തരംഗങ്ങളില്‍

ഭരതമുനീന്ദ്രനും നൃത്തം പഠിപ്പിച്ച
ഭവനുടെ ഡമരുവിന്‍ തുടിപ്പുകളില്‍
അഴകല വിടര്‍ന്നു അഴലുകളകന്നു
നൂപുരധ്വനികള്‍ നവരസം പകര്‍ന്നൂ

കാലാരികോപത്താല്‍ ചാമ്പലായ് മാറിയ
കാമകളേബരം പുനര്‍ജ്ജനിച്ചു
അണിവില്ലുകുലച്ചു അനുരാഗമുയിര്‍ത്തു
നാദമഞ്ജരിയില്‍ നവരസം നുരഞ്ഞൂ

സാ നീ പാ ഗാരീ സനി സഗരീ
സരിഗപനി ഗപനിസരി
ഗരിസനിപ സാ സരിസനിപഗനീനി
സനിപഗരി പാപ രിഗാഗ സരീരി സരിഗ രിഗപ
ഗപനി പനിസ
ഗരിസനി രിസനിരി പഗരി സരിഗപ
സരിഗ രിഗപ നീ സരിഗ രിഗപ ഗപനി-

സാ രിഗരിസനി പഗരിസനിരീ
പനിസരി ഗപനിസ ഗരിസസ
ഗരിസനിപാ നിനി രിസനിപഗാ പപ
സനിപഗരിഗഗ പഗരിസനി
സരിഗ രിഗപ ഗപനി പനിസ
ഗരി രിസ സനി നിപ രിഗപനി
ഗരിസ രിസനി സനിപ
ഗരിസനിപ രിസനിപഗ സരിഗപനി
ഗരിസ രിസനി സനിപ
ഗരി-സനിപ രി-സനിപഗ സരി-ഗപനി
ഗരിസ രിസനി സനിപ
ഗരിസനിപ രിസനിപഗ സരിഗപനി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts