പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ (പത്മ )
This page was generated on April 28, 2024, 11:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംനിനോയ് വർഗ്ഗീസ്
ഗാനരചനഅനൂപ് മേനോൻ
ഗായകര്‍രാജ്‌കുമാർ രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2022 07:32:25.

പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ
വിധുവിലോലമാം രാവിതിൻ മാറിലാ
നനഞ്ഞു തോരുമീ വിണ്ണിൻ ദളങ്ങളിൽ
വരുവതിതെന്തിനായ് വശ്യഗാത്രിയായ്....
(പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ....)

തൊടുവിരലിൽ തളിരാമ്പൽ തൊടും നേരം
അതി വിമൂകമായ് മൂടും മിഴിപ്പൂവിൽ
അലസമായൊരു പാതിരാക്കാറ്റുപോൽ
പ്രിയസഖി നിന്നെ ഞാൻ പുൽകിടുന്നുവോ...

പദമിടറും പുഴവക്കിലെ പായലിൽ
പഴയൊരു പാട്ടിന്റെ ചിന്തുകൾ തേടവേ
നിർലജ്ജമാമൊരു സ്വപ്നാടനത്തിലായ്
തളരുമെങ്കിലോ ഞാൻ നിന്റെ ചോലയിൽ

പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ
വിധുവിലോലമാം രാവിതിൻ മാറിലാ
നനഞ്ഞു തോരുമീ വിണ്ണിൻ ദളങ്ങളിൽ
വരുവതിതെന്തിനായ് വശ്യഗാത്രിയായ്....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts