പാടാം വനമാലീ (കാക്കക്കുയില്‍ )
This page was generated on April 30, 2024, 5:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംദീപന്‍ ചാറ്റര്‍ജി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര ,കല്യാണി മേനോന്‍
രാഗംഹിന്ദോളം
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മുകേഷ് ,നെടുമുടി വേണു ,കവിയൂർ പൊന്നമ്മ ,ടി പി മാധവൻ ,സുചിത്ര ,ശാലു മേനോൻ ,മങ്ക മഹേഷ്
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2012 05:24:08.




പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ
കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ ഓമല്‍
പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക
(പാടാം വനമാലി...)

കാൽത്തള കേട്ടൂ ഞാൻ
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
പരിഭവം പറയാതെ എൻ രാധേ
മൃദുമന്ത്രം ജപിച്ചാട്ടേ
മധുരയ്ക്കു വരും നേരം
തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ...
ആ....ആ..ആ...
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനിമതി നിൻ മറിമായം..
പാടാം ഇനിയൊരു ലോലപല്ലവി
(പാടാം വനമാലി ...)

കരിമിഴി കലങ്ങാതെ എന്‍ പൊന്നേ
മണിച്ചുണ്ടൊന്നിടറാതെ
കുഞ്ഞു കുഞ്ഞു വികൃതികളില്‍
മനസ്സിന്‍ കണ്ണുപൊത്തിക്കളിയല്ലേ
പൈക്കളെ മേച്ചുവരും പെണ്ണാളിന്‍
പാല്‍ക്കുടമുടച്ചു നീ..
പളുങ്കണിക്കുളക്കടവില്‍ തിളങ്ങും
പട്ടുചേലയെടുത്തില്ലേ..
യദുകുലഗോപികമാരുടെ കവിളില്‍
നഖമുനയെഴുതിയതറിയുകയില്ലേ...
ആ.. ആ... ആ.....
യദുകുലഗോപികമാരുടെ കവിളില്‍
നഖമുനയെഴുതിയതറിയുകയില്ലേ...
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനിമതി നിൻ മറിമായം..
(പാടാം വനമാലി...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts