ആതിരേ യദു രാധികേ (നാറാണത്തു തമ്പുരാന്‍ )
This page was generated on April 27, 2024, 4:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,നന്ദിനി (കൗസല്യ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:31.

ആതിരേ യദു രാധികേ നിൻ ദേവഗാനം കേൾക്കൂ
രാഗമായ് പ്രിയമോഹമായ് നീ രാവു തോറും വന്നൂ
ശ്രുതി മറന്നീ ഹൃദയമെന്തേ വീണുറങ്ങുന്നൂ
കാലൊച്ചയെന്നും കാതോർത്തു കഴിയും
(ആതിരേ...)

അമരവല്ലകിയിൽ നിലാവേ
പ്രണയ രഞ്ജിനിയോ
ഉദയകാമുകി നീ തൊടുമ്പോൾ
മദന മഞ്ജരിയോ
ഗോപികേ നീ എന്റെ മാറിൽ
പ്രേമവല്ലകിയായ്
ദൂരെയേതോ താരകങ്ങൾ
ദൂതു ചൊല്ലുകയായ്
കാലൊച്ചയെന്നും കാതോർത്തു കഴിയും
(ആതിരേ...)


പ്രിയമെഴും മനസ്സിൽ കിനാവേ
കുറുകുവാൻ വരുമോ
മറവികൾക്കകലെ വസന്തം വരസുഖം തരുമോ
സൂര്യദീപം കൈ തൊഴാം
നേരുണർന്നിടുമോ
പാതിരാവിൻ പ്രാണനിൽ നിൻ
പൂവിരൽ തൊടുമോ
കാലൊച്ചയെന്നും കാതോർത്തു കഴിയും
(ആതിരേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts