വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | സുരേഷ് പീറ്റേഴ്സ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ എസ് ചിത്ര |
രാഗം | ദര്‍ബാരി കാനഡ |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,വസുന്ധരാ ദാസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 07 2012 15:55:05.
അറിയാതെ അറിയാതെ ഈ പവിഴവാർത്തിങ്കളറിയാതെ (അറിയാതെ അറിയാതെ) അലയാൻ വാ അലിയാൻ വാ ഈ പ്രണയതൽപ്പത്തിലമരാൻ വാ ഇതൊരമരഗന്ധർവയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതു പെയ്യുമീ ഏഴാം യാമം (അറിയാതെ) നീലശൈലങ്ങൾ നേർത്തമഞ്ഞാലെ നിന്നെ മൂടുന്നുവോ രാജഹംസങ്ങൾ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ പകുതി പൂക്കുന്ന പാരിജാതങ്ങൾ പ്രാവുപോൽ നെഞ്ചിൽ അമരുന്നു കുറുകി നിൽക്കുന്ന നിന്റെ യൌവനം രുദ്രവീണയായ് പാടുന്നു നീ ദേവശിൽപ്പമായ് ഉണരുന്നു (ഇതൊരമരഗന്ധർവയാമം) വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരുന്നുവോ സ്വർണ്ണ കസ്തൂരി കനകകളഭങ്ങൾ കാറ്റിലുതിരുന്നുവോ അരിയമാൻപേട പോലെ നീയെന്റെ- യരികെവന്നൊന്നു നിൽക്കുമ്പോൾ മഴയിലാടുന്ന ദേവദാരങ്ങൾ മന്ത്രമേലാപ്പു മേയുമ്പോൾ നീ വനവലാകയായ് പാടുന്നു (ഇതൊരമരഗന്ധർവയാമം) |