വന്ദേ മുകുന്ദ ഹരേ (രാവണപ്രഭു )
This page was generated on April 26, 2024, 12:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍നിഖിൽ
രാഗംസാമന്തമലഹരി
അഭിനേതാക്കള്‍മധുപാൽ ,മോഹന്‍ ലാല്‍ ,മനോജ് കെ ജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: April 12 2018 15:11:45.
 
വന്ദേ മുകുന്ദ ഹരേ ജയശൗരേ സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാചർച്ചിതമാം നിന്റെ ദ്വാരകാപുരി എവിടെ
പീലിത്തിളക്കവും കോലക്കുഴൽ പാട്ടും
അമ്പാടിപ്പൈക്കളും എവിടെ
ക്രൂര നിഷാദ ശരം കൊണ്ടു നീറുമീ
നെഞ്ചിലെൻ ആത്മപ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts