പൂമകളേ (ഭര്‍ത്താവുദ്യോഗം)
This page was generated on April 16, 2024, 2:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംരീതിഗൗള
അഭിനേതാക്കള്‍ജഗദീഷ് ,ആതിര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:11:13.
 
ആ...ആ...ആ...ആ...ആ...
പൂമകളെ പൂത്തിരളെ പൂർണ്ണ പുണ്യനിലാവേ
പൂത്തുലഞ്ഞ കിനാവേ
നിറയുന്നല്ലോ പുലരിയിലിന്നെൻ ഹൃദയ താമ്പാളം
ഒഴുകുന്നല്ലോ രാഗമറിഞ്ഞൊരു നിറവിൻ ഹിന്ദോളം
മലരിനു മറുപടി എഴുതിയ മധുമാസം
(പൂമകളേ....)

പൗർണ്ണമി പൊൻ പാൽകിണ്ണം ശൃംഗാര പാതിരാവിൻ മനസ്സല്ലേ
പാടിയെത്തും കിളിപ്പെണ്ണ് നിൻ പാട്ടിൻ പാൽക്കുഴക്ക് സഖിയല്ലേ
അഴകാർന്നൊരു ശലഭം പുതുമലരിലെ മധു നുകരും
നിറ തിങ്കളിൽ അറിയാമതിൽ അമൃത നിലാവുതിരും
പൂമാരി കുളിരേ പൂജയ്ക്ക് വരുമോ
പുതിയൊരു പുഞ്ചിരി മലരിതൾ നീ തരുമോ
(പൂമകളേ....)

പൊന്നിലഞ്ഞി പകലമ്മേ നിൻ മുന്നിൽ കണ്ണുനീരും പനിനീരായ്
എണ്ണി എണ്ണി തളരുമ്പോൾ ജന്മങ്ങൾ എന്തിനെന്നുമറിയാതായി
മിഴിനീർ ചിറകണിയും കിളിമൊഴിയുടെ പഞ്ചമമേ
എഴുതാം വനലതികേ നിൻ പുലരൊളി നെഞ്ചകമായ്
കൈക്കുമ്പിൾ നിറയെ വൈഡൂര്യം തരുമോ
കതിരിടും ഒരു പിടി ഓർമ്മകളായ് വരുമോ
(പൂമകളേ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts