വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | ദിലീപ് ,കാവ്യ മാധവന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:11:06.
കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..) ആനച്ചന്തം പൊന്നാമ്പൽ ചമയം നിൻ നാണച്ചിമിഴിൽ കണ്ടീലാ കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ നിന്നോണച്ചിന്തും കേട്ടീലാ കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ (കരിമിഴി...) ഈറൻ മാറും എൻ മാറിൽ മിന്നും ഈ മാറാ മറുകിൽ തൊട്ടീലാ നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ എണ്ണത്തിരിയും മിന്നീലാ ചുരുൾമുടി ചൂടിനുള്ളിൽ നീയൊളിച്ചീലാ മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ (കരിമിഴി....) |