കേരനിരകളാടും (ജലോല്‍സവം )
This page was generated on April 19, 2024, 3:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംസരസ്വതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 11 2023 07:52:14.


കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിതപാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇളഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിനാൽ
പുതുവിള നേരുന്നൊരിനിയ നാടിതാ
പാടാം... കുട്ടനാടിന്നീണം...

തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ

കന്നോടു കരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയർപ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംചെളി കൊലുസ്സ്
പെണ്ണിവൾ കളമാറ്റും കളമൊഴിയാൾ
കൊറ്റികൾ പകൽ നീളെ കിനാക്കാണും
മൊട്ടിടും അനുരാഗ കരൾപോലെ
മണ്ണിനും ഇവൾ പോലെ മനംതുടിക്കും
പാടാം.... കുട്ടനാടിന്നീണം...
(കേര നിരകളാടും )

പൊന്നാര്യൻ കതിരിടും സ്വർണ്ണമണി നിറമോ
കണ്ണിനു കണിയാകും നിറപറയോ
പെണ്ണാളു കൊയ്തുവരും കറ്റനിറപൊലിയാൽ
നെല്ലറ നിറയേണം മനസ്സുപോലെ
ഉത്സവ തുടിതാള കൊടിയേറ്റം
മത്സര കളിവള്ള തിരയോട്ടം
പെണ്ണിനു മനമാകെ തളിരാട്ടം
പാടാം... കുട്ടനാടിന്നീണം
(കേര നിരകളാടും )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts