കണ്ണിൽ ഉമ്മ (ആലിസ്‌ ഇന്‍ വണ്ടര്‍ലാന്റ്‌ )
This page was generated on April 28, 2024, 10:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവിദ്യാസാഗര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍വിധു പ്രതാപ് ,സുജാത മോഹൻ
രാഗംനളിനകാന്തി
അഭിനേതാക്കള്‍വിനീത് ,സന്ധ്യ വിജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2019 08:20:39.

കണ്ണിൽ ഉമ്മ വെച്ചു പാടാം
ഉള്ളിലുള്ള പാട്ടേ നീ പോരൂ
കൂടെപ്പോരൂ

തൊട്ടു മെല്ലെ വിളിക്കാം ഞാൻ
പൊന്നുമുളംതണ്ടേ മൂളൂ മുത്തം മൂളൂ
നീ മീട്ടുമ്പോഴേ എൻ സൂര്യോദയം
സ്വരമാവൂ...സ്വർണ്ണമാവൂ...
(കണ്ണിൽ ഉമ്മ വെച്ചു ...)

വെറുതേ വാനിൽ നീ വരയുമ്പോൾ
വാർമഴവില്ലാവും
വേനൽ മരങ്ങൾ വിരൽ തഴുകുമ്പോൾ
പൂവിൻ പുഴയാകും
മനസ്സു കൊണ്ട് മനസ്സിൻ തണലിൽ
തനിച്ചിരുന്നു വിളിച്ചാൽ
ഇനി ആരോരും മീട്ടാത്ത പാട്ടായ് വരാം
(കണ്ണിൽ ഉമ്മ വെച്ചു ...)

ദൂരേ വിരിയും താരകളെല്ലാം
മിന്നും പൊന്നാക്കാം
പാവം തൂവൽക്കിളികൾക്കെല്ലാം
പാടാൻ സ്വരമേകാം
പതുങ്ങി വന്നൂ ശിശിരം കുളിരിൻ
വിരൽ ഞൊടിച്ചു വിളിച്ചാൽ
ഇനിയാരാരും മേയാത്ത മഞ്ഞായ് വരാം
(കണ്ണിൽ ഉമ്മ വെച്ചു ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts