മനുജാ (ഇന്ദുലേഖ )
This page was generated on May 1, 2024, 1:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍ഗംഗാധരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:45.
 
മനുജാ... (2)

നിമിഷം മാത്രം മനുജാ നിന്നുടെ
നിഗമനമെല്ലാം മാറുന്നല്ലോ
(നിമിഷം )
വിധിയുടെ മുമ്പില്‍ വേദനയാല്‍ നീ (2)
വിടകൊള്ളുന്നു കണ്ണീരോടെ
(മനുജാ...)

കഴിഞ്ഞതെല്ലാം പോയീ സ്വപ്നം
കൊഴിഞ്ഞു തീരാറായി
തങ്കത്താലിയുമായീ ഹൃദയം
തളര്‍ന്നു വീഴുകയായി
(മനുജാ...)

ഒന്നായിരുന്ന വിശ്വാസങ്ങള്‍
ഒരു നാളെങ്ങിനെ മാറി
സങ്കല്‍പ്പങ്ങളൊടുങ്ങി ജീവനില്‍
നൊമ്പരമേറുകയായി
(മനുജാ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts