വർണ്ണ ചിത്രങ്ങൾ (കളിമണ്‍ പ്രതിമകള്‍ )
This page was generated on May 1, 2024, 2:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:03.
വര്‍ണ്ണചിത്രങ്ങള്‍ വിണ്ണിന്റെ ചുമരില്‍
വരയ്ക്കുന്നു മായ്ക്കുന്നു കാലം
വാര്‍മഴവില്ലാം തൂലികയാല്‍
വരയ്ക്കുന്നു മായ്ക്കുന്നു കാലം കാലം
(വര്‍ണ്ണചിത്രങ്ങള്‍)

മാമരച്ചില്ലയെ മണിവീണയാക്കി
പാടുന്നു പാടുന്നു പവനന്‍...
പാടുന്നു പവനന്‍...
താമരപ്പൂക്കള്‍ ചെവിയോര്‍ക്കുന്നു
താളമടിക്കുന്നു... തരംഗം...
(വര്‍ണ്ണചിത്രങ്ങള്‍)

ദേഹപഞ്ജരത്തിലെ കിളിയിതു കാണ്‍കെ
മൂളുന്നു മൂളുന്നു ഗാനം...
മൂളുന്നു ഗാനം...
മോഹാന്ധകാരത്തില്‍ ശശിലേഖ തെളിയുന്നു
മോഹങ്ങള്‍ പൂക്കുന്നു... നിറയെ...
(വര്‍ണ്ണചിത്രങ്ങള്‍)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts