മുത്തുനവ രത്നമുഖം (1921)
This page was generated on March 28, 2024, 6:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംശ്യാം
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍
ഗായകര്‍നൌഷാദ് ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,സുരേഷ് ഗോപി
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2020 05:53:08.
 ഓ..ഓ..ഓ..
മുത്തു നവരത്ന മുഖം കത്തിടും മയിലാളേ
മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ (2)

ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
ഉത്തമ മലർ തിരിയും സൂക്ഷ്മമിൽ പലേ കുറിയും
കണ്ട് മോഹിച്ച് സംഗതി കൊണ്ടു ദാഹിച്ച്
കണ്ട് മോഹിച്ച് സംഗതി കൊണ്ടു ദാഹിച്ച്

എൻ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
എന്നൊരു വിചാരവും സന്തോഷവും നിക്കില്ലേ
ഇമ്മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ
ഏറിയ നാളായിപൂതി വെച്ചിടുന്നു മുല്ലേ

സമ്മതിച്ചെങ്കിൽ തരട്ടെ സാധിയമെങ്കിൽ വരട്ടെ
തമ്മിലിഷ്ടമായ് മുത്തേ തങ്കമേ നീയുള്ള തത്തേ
ചേരുമെന്നാളിൽ മന കൊതി തീരുമെന്നാളിൽ
ചേരുമെന്നാളിൽ മന കൊതി തീരുമെന്നാളിൽ

എന്തു വേണം എൻ കനിയ്ക്കതൊക്കെയും തന്നോളാം
ഏതിനും മുട്ടു വരുത്താതൊപ്പരം നിന്നോളാം
അന്തി നേരത്തൊന്നുറങ്ങാൻ ഇത്തലം വന്നാളാ
ആവതുള്ള നാളതിൽ ഞാൻ ഇക്കനി തിന്നോളാം
ഓ....ഓ......ഓ.......ഓ...ഓ..ഓ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts